Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inauguration Soon

Malappuram

വ​ളാ​ഞ്ചേ​രി എം​സി​എ​ഫിന് പു​തി​യ മു​ഖം; ഉ​ദ്ഘാ​ട​നം ഉടൻ

വ​ളാ​ഞ്ചേ​രി: അ​സൗ​ക​ര്യ​ങ്ങ​ളാ​ൽ വീ​ർ​പ്പു​മു​ട്ടി​യി​രു​ന്ന വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യു​ടെ മെ​റ്റീ​രി​യ​ൽ ക​ള​ക്‌ഷ​ൻ ഫെ​സി​ലി​റ്റി (എം​സി​എ​ഫ്) സെ​ന്‍റ​റി​ന് ഇ​നി പു​തി​യ മു​ഖം. കേ​ര​ള ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി (കെഎ​സ്ഡ​ബ്ല്യു​എം​പി)​യു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ എം​സി​എ​ഫി​ൽ 63.77 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി. സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ട​ൻ ന​ട​ക്കും.

എം​സി​എ​ഫി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ​യും ആ​ധു​നി​ക എം​സി​എ​ഫി​ൽ സി​വി​ൽ ജോ​ലി​ക​ൾ​ക്കാ​യി 27.60 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വി​ട്ട​ത്. യ​ന്ത്ര​സാ​മ​ഗ്രി​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നാ​യി 14.60 ല​ക്ഷ​വും ഹ​രി​തക​ർ​മ​ സേ​ന​യ്ക്കാ​യി വാ​ഹ​നം വാ​ങ്ങു​ന്ന​തി​ന് 12.97 ല​ക്ഷ​വും വി​നി​യോ​ഗി​ച്ചു. കൂ​ടാ​തെ, പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മ്മി​ഷ​ൻ വി​ഹി​ത​മാ​യി 8.60 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചു. എം​സി​എ​ഫി​ൽ ചു​റ്റു​മ​തി​ലും പ​ണി​തു. ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്ക് വ​സ്ത്രം മാ​റു​ന്ന​തി​നാ​യി മു​റി​യും ഒ​രു​ക്കി.

മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​ഭ​രി​ക്കു​ന്ന​തി​നും ത​രം​തി​രി​ക്കു​ന്ന​തി​നു​മാ​യി അ​ധി​കസം​ഭ​ര​ണ കേ​ന്ദ്ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. എം​സി​എ​ഫി​ന്‍റെ മു​ന്നി​ലും പി​റ​കി​ലും ഇ​ന്‍റ​ർ​ലോ​ക്ക് പ​വ​ർ ബ്ലോ​ക്കു​ക​ളും സ്ഥാ​പി​ച്ചു. ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി ആ​ധു​നി​ക യ​ന്ത്ര​സാ​മ​ഗ്രി​ക​ളും ക​ണ്‍​വെ​യ​ർ ബെ​ൽ​റ്റ്, ഷ്രെ​ഡിം​ഗ് മെ​ഷീ​ൻ, ബെ​യി​ലിം​ഗ് മെ​ഷീ​ൻ എ​ന്നി​വ അ​ട​ക്കം സ്ഥാ​പി​ച്ചു. പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ ത​രം​തി​രി​ക്ക​ൽ, സം​സ്ക​ര​ണം, സം​ഭ​ര​ണം എ​ന്നി​വ വേ​ഗ​ത്തി​ലും സു​ര​ക്ഷി​ത​മാ​യും ന​ട​ത്താ​ൻ ഈ ​മെ​ഷീ​നു​ക​ൾ ഉ​പ​ക​രി​ക്കും.

Latest News

Corehub Up